BKS DEVJI Balakalotsavam 2010


 
  Home Schedule Rules & Regulations Photogallery Contact
MADHURAM MALAYALAM  WINNERS DOWNLOAD MALAYALAM CLASS APPLICATION FORM
മലയാളം പാഠശാല അപേക്ഷാ ഫോറം 


മുല്ലപെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കുണ്ടാകുന ആശങ്കയും ഭീതിയും ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ ബന്ധപെട്ടവര്‍ ഇടപ്പെട്ട് എത്രയും പെട്ടെന്ന് കൈകൊള്ളണമെന്ന് ബഹറിന്‍ കേരളീയ സമാജം എക്സിക്യുട്ടീവ്‌ കമ്മറ്റി ആവശ്യപെട്ടു ഈ വിഷയം തമിഴ്നാടുമായി ചര്‍ച്ച ചെയ്തു കേരള ജനതയുടെ ജീവനും സ്വത്തിനു വേണ്ട സുരക്ഷിതത്വം നല്‍കാന്‍ കേന്ദ്ര-കേരള ഗവണ്മെന്റുകള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സമാജം ആവശ്യപെട്ടു. മേഖലയില്‍ തുടരെ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍   പ്രവാസി സമൂഹത്തിലും ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട് . ഈ പ്രശ്നം രണ്ട് സംസ്ഥാനങ്ങള്‍  തമ്മിലുള്ള വംശീയ  പ്രശ്നമായി മാറാതെ തമിഴ് ജനതയെക്കൂടി വിശ്വാസത്തില്‍ എടുത്തുള്ള ഒരു പരിഹാരമാണ് വേണ്ടത്. അതിനായി പ്രധാനമന്ത്രി യുടെ നേതൃത്വത്തില്‍ കാലവിളംബം കൂടാതെ ഉള്ള ശ്രമം ഉണ്ടാവേണ്ടതുണ്ട് .

ഇതോടനുബന്ധിച്ച് സമാജം സാഹിത്യ വേദി സേവ് മുല്ലപെരിയാര്‍ ക്യാമ്പെയിന്‍ എന്ന പേരില്‍ ഡിസംബര്‍ 30  മുതല്‍ ഒപ്പ് ശേഖരണം നടത്തുന്നു.  ഈ വിഷയത്തില്‍  പരിഹാരത്തിനായി  പ്രധാനമന്ത്രി, പ്രവാസ കാര്യവകുപ്പ് മന്ത്രി, കേരള മുഖ്യമന്ത്രി എന്നിവര്‍ക്ക്  സമജാത്തിന്റെ നേതൃത്വത്തില്‍  നിവേദനം നല്‍കും  . 

കൂടാതെ ഡിസംബര്‍ 3 നു  ശനിയാഴ്ച രാത്രി  7 :30  സമാജം സാഹിത്യ വേദിയുടെ നേതൃത്വത്തില്‍  മുല്ലപെരിയാര്‍ വിഷയത്തില്‍   പൊതു യോഗം സംഘടിപ്പിക്കും. ബഹറിന്‍  പ്രവാസി സമൂഹത്തിലെ വിവിധ വ്യക്ത്വിത്വങ്ങള്‍ യോഗത്തില്‍  സംസാരിക്കും. തുടര്‍ന്നു മുല്ലപെരിയാര്‍ വിഷയത്തില്‍ അടിയന്തിര പരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കപെടും. എല്ലാ വിഭാഗം പ്രവാസികളുടെയും സഹകരണം  ഈ വിഷയത്തില്‍ കാംഷിക്കുന്നതായി സമാജം എക്സിക്യുട്ടീവ്‌ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ കാരക്കല്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

 

Kalaprathibha
Siva Hari Varma
Kalathilakam
Sruthi Murali
Natya Ratnam
Arya Sreekumar
Group 1 Champion Group 2 Champion Group 3 Champion
Sneha Muralidharan Vaishnavi Sreekumar Amisha Devan
Group 4 Champion Group 5 Champion
Vidya Viswanath  Sneha Ajith

ജി സി സി സാഹിത്യ ക്യാമ്പ് 2011-ലോഗോ പ്രകാശനം

 



ഫോട്ടോ : ബഹ്‌റൈന്‍ കേരളീയ സമാജം കേരള സാഹിത്യ അക്കാദമി സാഹിത്യക്യംപ് ലോഗോ പ്രകാശനം സമാജം പ്രസിടന്റെ പി വി രാധാകൃഷ്ണ പിള്ള നിര്‍വഹിക്കുന്നു. കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി, ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ കാരക്കല്‍, സാഹിത്യ വിഭാഗം സെക്രട്ടറി ബിനോജ് മാത്യു, ക്യാമ്പ് കണ്‍ വീനര്‍ മോഹന്‍ രാജ് , ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി അനികുമാര്‍ എന്നിവര്‍ സമീപം 

ബഹറിന്‍ കേരളീയ സമാജവും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി നടത്തുന്ന രണ്ടാമത് ജി സി സി തല സാഹിത്യക്യാംപിന്റെ ലോഗോ പ്രകാശനം സമാജത്തില്‍ വെച്ചു നടന്നു. ക്യാമ്പ് ലോഗോ സാഹിത്യവിഭാഗം സെക്രട്ടറി ബിനോജ് മാത്യു സമാജം പ്രസിഡന്റ്റ്‌  പി. വി. രാധാകൃഷ്ണപിള്ളക്ക്  നല്‍കുകയും അദ്ദേഹം അത് പ്രകാശനം ചെയ്യുകയും ചെയ്തു.  ക്യാമ്പ് രജിസ്ട്രേഷന്റെ  ഉദ്ഘാടനം  സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ കാരക്കല്‍ ക്യംപിലെക്കുള്ള ആദ്യ അപേക്ഷ  ഫോം ജോസ് ആന്റണിയില്‍  നിന്നും സ്വീകരിച്ചു കൊണ്ട് നിര്‍വഹിച്ചു. 


                                        നവംബര്‍ 5 , 6 , 7  തീയതികളില്‍ നടക്കുന്ന ത്രിദിന ക്യാമ്പിന്റെ മുന്നൊരുക്കങ്ങള്‍ സമാജത്തില്‍ ആരംഭിച്ചു. സൗദി അറേബ്യ, യു എ ഇ തുടങ്ങിയ വിവിധ ജി സി സി രാജ്യങ്ങളില്‍ നിന്നുമുള്ള  സാഹിത്യ കുതുകികളെ കൂടി ക്യാമ്പിന്റെ ഭാഗമാക്കാനുള്ള പ്രവര്‍ത്തങ്ങള്‍ നടന്നു വരുന്നു.  ക്യംപിനനുബന്ധമായി സെമിനാറുകള്‍ ചര്‍ച്ചകള്‍ , വിവിധ കലാകാരന്മാരുടെ കൂട്ടായ്മകള്‍ തുടങ്ങി നിരവധി അനുബന്ധ പരിപാടികള്‍ ക്യാമ്പിനു മുന്നോടിയായി അരങ്ങേറും 


മലയാള സാഹിത്യ ലോകത്തെ പ്രമുഖരായ പെരുമ്പടവം ശ്രീധരന്‍, സേതു, കെ ആര്‍ മീര എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കും. സാഹിത്യ അക്കാദമിയുമായി ചേര്‍ന്നാണ് ക്യപിന്റെ സിലബസ് തയ്യാറാക്കുന്നത്. സാഹിത്യതല്‍പരരായ ഏതൊരാള്‍ക്കും മുന്‍കൂട്ടി രാജിസ്റെര്‍ ചെയ്തു ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ് . സാഹിത്യ രചന, ആസ്വാദനം, വായന എന്നീ വിവിധ തലങ്ങളില്‍ ഗൌരവമായ ചര്‍ച്ചകളും സംവാദങ്ങളും പഠന ക്ലാസുകളും മൂന്നു ദിവസത്തെ ക്യാമ്പില്‍ അരങ്ങേറും.   കാലത്ത് പത്തുമണി മുതല്‍ ഉച്ചക്ക് രണ്ട് മണിവരെയും വൈകിട്ട് അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെയുമാണ് ക്യാമ്പ് സമയം . 

കഴിഞ്ഞ വര്‍ഷം നടന്ന പ്രഥമ സാഹിത്യകാമ്പില്‍ ബഹറിന്‍ സൗദി അറേബ്യ കുവൈറ്റ്‌ എന്നിവിടങ്ങളില്‍ നിന്നും എഴുപത്തി അഞ്ചോളം പേര്‍ പങ്കെടുത്തിരുന്നു. എം മുകുന്ദന്‍ കെ പി രാമനുണ്ണി ഡോ കെ എസ് രവികുമാര്‍, പുരുഷന്‍ കടലുണ്ടി എന്നിവരാണ് കഴിഞ്ഞ വര്‍ഷത്തെ ക്യാമ്പ് നയിച്ചത് . 

ബഹറിന് പുറത്ത് നിന്നും ക്യാമ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക്   താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബിനോജ് മാത്യു (+973 36665376 ) , മോഹന്‍ രാജ് (+973 39234535 ) എന്നിവരുമായോ സമാജം ഓഫീസുമായോ sahithyacamp2011.bks@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ടപ്പെടാവുന്നതാണ് . അപേക്ഷാഫോമും മറ്റു വിവരങ്ങളും സമാജം വെബ്സൈറ്റില്‍ (www.bahrainkeraleeyasamajam.com) ലഭ്യമാണ് .

    Executive Committee 2011




P V Radhakrishna Pillai
President



Varghese Karakkal
Secretary

  
  P.V. Radhakrishna Pillai - President 
  Abdulrahman K. (Aseel) - Vice President.
  Varghese Karakkal - Gen. Secretary 
  Santhosh Babu - Asst. Secretary 
  Saju Kumar S. - Treasurer 
  
Manoharan Pavaratty - Entertainment Sec. 
  Muralidhar Thampan - Librarian
  
Mohanaprasad P.K. - MembershipSec. 
  Binoj Mathew - Literary Wing. Sec. 
  Anilkumar O.M. - Indoor Games Sec. 
  Francis Kaitharath - Internal Auditor 
  
View Full List

size=25
Vitamin d
 

Design : Binuveliyil